പാലക്കാട്: സിപിഎം നേതാവ് പി.കെ ശശിയെ വാനോളം പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശശി ചെയർമാനായ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തിയാണ് പി.കെ. ശശി. പാലക്കാട് ഭാഗത്ത് എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാൽ അഹങ്കാരമില്ലാതെ സ്നേഹത്തിന്റെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് പരിഹരിക്കാൻ കഴിയും. എംഎൽഎ ആയിരുന്നപ്പോഴും അല്ലെങ്കിലും രാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരേയും സഹായിക്കും. അതുകൊണ്ട്, തന്റെ മനസ്സിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഏതൊരു മനുഷ്യനും നന്മ ചെയ്യാൻ തുടങ്ങിയാൽ അവനെ വേറെ കേസിൽ പെടുത്താൻ നോക്കും. പേരെടുത്തവൻ്റെ മേൽ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞുവെന്ന് അറിയൂ. പി.കെ ശശിയെ കരിവാരിത്തേക്കാൻ നടത്തുന്ന ചില ശ്രമങ്ങളിൽ സത്യമില്ല. സത്യമേവ ജയതേ എന്ന് മുദ്രാവാക്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ, കള്ളം പറയുകയും അസത്യം പ്രവർത്തിക്കുകയും ചെയ്താൽ നമ്മൾ മിടുക്കരാണെന്ന് പറയും. എന്നാൽ അത് താത്ക്കാലികം മാത്രമാണ്', കെ. ബി ഗണേഷ് കുമാർ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടിസ്ഥാനങ്ങളിൽനിന്നും നീക്കാൻ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ, അദ്ദേഹം കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം രാജിവെച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു. ഈ വാർത്തകൾക്കിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ഉയർന്നത്.
എന്നാൽ, കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നായിരുന്നു പി.കെ ശശിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് കല്പിതകഥകൾ മെനയുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാൻ
PK Shashi is Snehanidi .:Minister Ganesh Kumar